സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണം

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കുമ്‌ബോള്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടു.

പരിസ്ഥിതി സൗഹാര്‍ദ സാനിറ്ററി നാപ്കിനുകള്‍ ചരക്ക് സേവന നികുതികളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി 100 ശതമാനം നികുതി ഇളവ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. കത്ത് മുഖേനയാണ് മേനകാ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ലോക്‌സഭാ എംപിയായ സുഷമാ ദേവി ഇതേ ആവശ്യം ഉന്നയിച്ച് രണ്ട് ലക്ഷത്തിലധികം ഒപ്പുകള്‍ അടങ്ങുന്ന നിവേദനം നല്‍കിയതിന് പിന്നാലെയാണ് മേനകാ ഗാന്ധി ധനമന്ത്രിക്ക് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *