കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുകയാണ് തനിക്ക് മുന്നിലുള്ള ലക്ഷ്യമെന്ന് നിയുക്ത ഗതാഗതമന്ത്രി തോമസ് ചാണ്ടി.

ശശീന്ദ്രന് ക്ലീന്‍ചിറ്റ് ലഭിച്ച് തിരിച്ചുവന്നാല്‍, താന്‍ സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി നിശ്ചയിക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലായിരുന്നു തോമസ് ചാണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള പദ്ധതികള്‍ സമഗ്രമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ഗതാഗത വകുപ്പ് ഭാരിച്ച ഉത്തരവാദിത്തമാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതേസമയം തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നത് ആഹ്ലാദകരമായ തീരുമാനമാണെന്നായിരുന്നു രാജിവെച്ച എകെ ശശീന്ദ്രന്റെ പ്രതികരണം പാര്‍ട്ടി യോഗത്തില്‍ താനാണ് തോമസ് ചാണ്ടിയുടെ പേര് നിര്‍ദേശിച്ചതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടിയുടെയും മുന്നണിയുടെയും യശസുയര്‍ത്തിപ്പിടിക്കുന്ന നിലപാടുമായി തോമസ് ചാണ്ടി മുന്നോട്ടുപോകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *