‘പാഴാക്കരുത് വോട്ടവകാശം’ ജില്ലാ കലക്ടറുടെ ബുള്ളറ്റ് റാലി

മലപ്പുറം:  വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടത്തുന്ന ‘സ്വീപ്’ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് (ഏപ്രില്‍ നാല്)  ബുള്ളറ്റ് റാലി നടത്തും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കും. വൈകീട്ട് നാലിന് എം.എസ്.പി. സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി കോട്ടപ്പടി, പൂക്കോട്ടൂര്‍, വള്ളുവമ്പ്രം, കൊണ്ടോട്ടി, കുന്നുംപുറം, വേങ്ങര, പാണക്കാട് വഴി മലപ്പുറം സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തിന് സമീപം സമാപിക്കും. വള്ളുവമ്പ്രം, കുന്നുംപുറം എന്നിവിടങ്ങില്‍ റാലിക്ക് സ്വീകരണം നല്‍കും.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കുക, എപ്രില്‍ 12 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഗണ്യമായി വര്‍ധിപ്പിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *