മഞ്ചേരിയില്‍ വന്‍ പാന്‍മസാല വേട്ട

മലപ്പുറം:  മഞ്ചേരിയില്‍ വന്‍ പാന്‍മസാല വേട്ട. രഹസ്യമായി സൂക്ഷിച്ച 25 ചാക്ക് നിരോധിത പാന്‍ ഉത്പന്നവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. വിഷയത്തില്‍ നഗരസഭാ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. മഞ്ചേരി ചെരണിയിലെ കിഴക്കേപീടിക ഹാരിസാണ് പാന്‍മസാല ശേഖരം രഹസ്യമായി സൂക്ഷിച്ചതിന് പിടിയിലായത്.

 

ചെരണിയിലെ ഇയാളുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും 25 ചാക്ക് ഹാന്‍സ് പാക്കറ്റുകളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. 1 ലക്ഷത്തില്‍ പരം രൂപയുടെ ലഹരി ഉത്പന്നമാണ് കണ്ടെടുത്തതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ഷാബു പറഞ്ഞു. സ്വന്തം കടയില്‍ കച്ചവടം ചെയ്യാനായാണ് ഹാന്‍സ് സൂക്ഷിച്ചതെന്ന് ഹാരിസ് സമ്മതിച്ചിട്ടുണ്ട്.

 

ലഹരി ഉത്പന്നത്തിന്റ മൊത്ത വിതരണക്കാര്‍ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യാനുസരണം വ്യാപാരികള്‍ക്കിത് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. നഗരസഭ ആരോഗ്യ വകുപ്പും ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *