ബജറ്റ് ചോര്‍ച്ച: ഹരജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഇന്ന്തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. ധനമന്ത്രി തോമസ്‌ െഎസക്ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയാണ് പരിഗണിക്കുക.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രധാന പ്രഖ്യാപനങ്ങള്‍ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും ചോര്‍ന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സസ്‌പെന്റ്‌ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *