മലപ്പുറം: സംസ്ഥാന സര്‍ക്കാരിനു മദ്യനയമില്ലെന്നും യുഡിഎഫിന്റെ മദ്യനയത്തെ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് മദ്യനയത്തെ പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ എതിര്‍ത്തവര്‍ക്ക് ഇന്ന് മദ്യനയമില്ല. മലപ്പുറം തെരഞ്ഞെടുപ്പുമൂലമാണ് മദ്യനയം നടപ്പാക്കാന്‍ വൈകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ജനങ്ങളെ ഭയക്കുന്ന എന്തോ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടെന്നും അതിനാലാണ് അവര്‍ മദ്യനയം നടപ്പാക്കാന്‍ താമസിപ്പിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ. കരുണാകരന്റെ കാലത്ത് ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് മദ്യനയം നടപ്പാക്കിയത്. എ.കെ ആന്റണിയുടെ കാലത്ത് ചാരയം നിരോധിച്ചെന്നും തന്റെ ഭരണകാലത്ത് ബാറുകളെ കുറിച്ച് വ്യക്തമായ നിലാപടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് ബിവറേജസിന്റെ ഔട്ട്‌ലെറ്റുകള്‍ ഒരോ വര്‍ഷവും പത്ത് ശതമാനം വീതം യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബിവ്‌റേജസിന്റെ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ ജനവികാരങ്ങള്‍ കണക്കിലെടുക്കണം. ജനവാസ കേന്ദ്രങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കരുത്. സര്‍ക്കാരിന്റെ മദ്യം നയം വരട്ടെയെന്നും ജനപക്ഷനയമല്ലെങ്കില്‍ എതിര്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
