കെ. സുരേന്ദ്രനെ പരിഹസിച്ച് അഡ്വ. പിഎ മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: സിപിഐഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ടയാളാണെന്ന തിരിച്ചറിവാകും കേരള മുഖ്യനെ രാജ്യം മുഴുവന്‍ തടയുവാന്‍ കാരണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്.

ഞങ്ങളുടെ തകര്‍ച്ച സഹിക്കാന്‍ പറ്റാതെ നിങ്ങള്‍ എല്ലായിടത്തും അതിന് നിയോഗിക്കപ്പെട്ട വ്യക്തിയെ തടയുന്നതിന് ‘പ്രത്യേക നന്ദി’ രേഖപ്പെടുത്തുന്നതായും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സി.പി.ഐ.എമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്തു നേടാനായിരുന്നു ജിഷ്ണുവിനെ കുടുംബം സമരത്തിനിറങ്ങിയത് എന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം സീതാറാം യെച്ചൂരി അടക്കം ഇടപെട്ട് സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പാലിക്കാന്‍ താന്‍ തയ്യാറാവുകയില്ല എന്നുള്ളതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *