ബംഗ്ലാദേശില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പില്‍ അഭയാര്‍ഥി വെടിയേറ്റു മരിച്ചു

ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പില്‍ അഭയാര്‍ഥി വെടിയേറ്റു മരിച്ചു.

ബോട്ടു മാര്‍ഗം മ്യാന്‍മാറില്‍ നിന്നു ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിങ്ക്യ സ്ത്രീയാണ് മരിച്ചത് , നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പിലാണ് സ്ത്രീ മരിച്ചത്.

അതിര്‍ത്തിയില്‍ ഒരു ബോട്ട് നങ്കുരമിട്ടതായും രാത്രിയില്‍ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് വെടിവെയ്പ്പുണ്ടായതായും ബോട്ടില്‍ നിന്നു 28,000 മയക്കു മരുന്നു ഗുളികകളും പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *