മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം കുറിച്ച വിധി വിശ്രമത്തിലാണ്. വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണള്‍ കേന്ദ്രമായി മലപ്പുറം ഗവ: കോളേജില്‍ കനത്ത് സുരക്ഷാ നലയത്തിനുള്ളല് സൂക്ഷിച്ചിരിക്കയാണ്. തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം.ഇ അഹമ്മദിന്റെ ആകസ്മിക നിര്യാണത്തോടെ മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനം കുറിച്ച വിധി മലപ്പുറത്ത് മുണ്ടുപമ്പിലുളള ഗവ: കോളേജില്‍ പ്രത്യേകം സജ്ജമാക്കിയ സ്ട്രോംഗ് റൂമില്‍ വിശ്രമത്തിലാണിപ്പോള്‍.
വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ മണ്ഡലത്തില്‍ സജ്ജമാക്കിയിരുന്ന 1175 ബൂത്തുകളില്‍ നിന്നും വോട്ടിംഗ് മെഷീനുകള്‍ ഏഴ് നിയോജക മണ്ഡലങ്ങള്‍ക്കായി ഒരുക്കിയ വിതരണ കേന്ദ്രങ്ങളില്‍ ഉദ്ദ്യോഗസ്ഥര്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും കനത്ത സുരക്ഷയിലാണ് വോട്ടെണ്ണത്തില്‍ കേന്ദ്രത്തില്‍ എത്തിച്ചത്. സ്ട്രോംഗ് റൂമിന് കേന്ദ്ര സേനയാണ് കാവല്‍ നില്‍ക്കുന്നത്. തിങ്കളാഴ്ച എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ട്രര്‍ അമിത് മീണ അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖനായ ലീഗ് ദേശീയ ജനറള്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയും സി പി ഐ എമ്മിലെ യുവ നേതാവ് എം ബി ഫൈസലും, ബി ജെ പി യിലെ ശ്രീ പ്രകാശും തമ്മിലാണ് തമ്മിലായിരുന്നു മികച്ച പോരാട്ടം. കഴിഞ്ഞ തവണ ഇ അഹമ്മദ് നേടിയ 194000 ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്നാണ് യു ഡി എഫ് ക്ന്ദ്രങ്ങള് പറയുന്നത്. എന്നാല്‍ മികച്ച നേട്ടം നേടുമെന്ന് എല്‍ ഡി എഫും, ബി ജെ പിയും പറയുന്നു.
