മുഖ്യമന്ത്രിയെ കാണാന്‍ ശനിയാഴ്ച എത്തില്ലെന്ന് മഹിജ

കോഴിക്കോട്: മുഖ്യമന്ത്രിയെ കാണാന്‍ ശനിയാഴ്ച എത്തില്ലെന്ന് മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിലൂടെ ജിഷ്ണുവിന്റെ കുടുംബം എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്നും സഹോദരന്‍ ശ്രീജിത്തിനെതിരായ ആരോപണങ്ങളിലും ദുഖമുണ്ടായെന്നും മഹിജ വ്യക്തമാക്കി. അതിനാല്‍ മുഖ്യമന്ത്രിയെ കാണാന്‍ പോകേണ്ടെന്നാണ് തീരുമാനമെന്ന് അവര്‍ അറിയിച്ചു.

ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. പോലീസ് ആസ്ഥാനത്തിന് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിജ കഴിഞ്ഞ ദിവസം സ്വന്തം നാടായ വടകരയിലേക്ക് പോയിരുന്നു. ശ്രീജിത്തിനെതിരേ മുഖ്യമന്ത്രി ഉന്നയിച്ച സംശയങ്ങളെല്ലാം മഹിജ നേരത്തെ തന്നെ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *