തിരുവനന്തപുരം: ശത്രുക്കള്‍ക്ക് മുതലെടുക്കാനുള്ള അവസരം ഇടതുമുന്നണി കക്ഷികള്‍ ഉണ്ടാക്കരുതെന്ന് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മുന്നണി മര്യാദ ആരും ലംഘിക്കരുത്. കുത്തിത്തിരുപ്പുകളെ ഇടതു നേതാക്കള്‍ ഒന്നിച്ച് നേരിടണം. മന്ത്രിസഭാ തീരുമാനം ജനങ്ങളിലെത്തിക്കുന്നതില്‍ ഒരു മടിയുമില്ല. ചര്‍ച്ചയിലൂടെ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ മുന്നണിയിലില്ല.
കാനത്തെ ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പ്രചരിപ്പിക്കാനും ശ്രമമുണ്ടായി. ജിഷ്ണു കേസില്‍ സര്‍ക്കാറിന് ഒരു വീഴ്ചയുമുണ്ടായിട്ടില്ല. അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നത് ഇടതു ഭരണത്തിന് തടസമുണ്ടാക്കും.
