തിരുവനന്തപുരം: സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള അകല്‍ച്ചയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. സി.പി.ഐ യാഥാര്‍ത്ഥ്യബോധമുള്ള പാര്‍ട്ടിയാണെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാര്‍, ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്കും ഉള്ളത്. സി.പി.എമ്മിന്റെ മേല്‍ക്കോയ്മ ചോദ്യംചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഹസന്‍ പറഞ്ഞു.
ഇടതുമുന്നണിയില്‍ ആശയപരമായ ഐക്യമില്ല. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യമായി പോരടിക്കുന്നത് ഇതിനു തെളിവാണ്. ഇടതുമുന്നണി എന്നപേരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
