രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി ; സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ വിമാനത്താവളങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തരഅന്താരാഷ്ട്ര ടെര്‍മിനലുകളില്‍ ബോംബ് സ്ഥാപിച്ചതായാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് വിമാനത്താവളത്തില്‍ പരിശോധന നടത്തി. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ല.

ഭീകരര്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരവും ഉള്ളതിനാല്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിഐഎസ്എഫ് ജവാന്‍മാര്‍ ആയുധങ്ങളുമായി വിമാനത്താവള പരിസരത്ത് പെട്രോളിംഗ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *