കോഴിക്കോട് എസ്ഡിപിഐ- ലീഗ് സംഘര്‍ഷം

കോഴിക്കോട്: ജില്ലയിലെ വേളത്ത് എസ്.ഡി.പി.ഐ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്ന വേളത്ത്, അനുമതി ലംഘിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചതോടെയാണ് സംഘട്ടനം ഉണ്ടായത്. പൊലീസിന്റെ ഉത്തരവ് ലംഘിച്ച് മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ തടയാന്‍ ഒരുകൂട്ടം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എത്തിയതോടെ രംഗം വഷളാകുകയായിരുന്നു.

ഇതെ തുടര്‍ന്നായിരുന്നു ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. രണ്ടു പോലീസ് വാഹനങ്ങളും പ്രവര്‍ത്തകര്‍ കത്തിച്ചു. ഒരു പോലീസ് ജിപ്പ് പൂര്‍ണ്ണമായും കത്തിനശിച്ചു. സ്ഥലത്ത് കനത്ത പോലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *