പട്ടയ വിതരണം : സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും

പത്തനംതിട്ട: അത്തിക്കയത്ത് 46 ഏക്കറിലും വലിയപതാലില്‍ 300 പേര്‍ക്ക് (പട്ടികവര്‍ഗം ഉള്‍പ്പെടെ) 76 ഏക്കര്‍ സ്ഥലത്തിനും പട്ടയം നല്‍കാനും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചു. വലിയപതാലിലെ സ്ഥലത്തിന് പട്ടയം നല്‍കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കാന്‍ റാന്നി തഹസില്‍ദാരെ ചുമതലപ്പെടുത്തി. റാന്നി താലൂക്കിലെ പട്ടയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജു ഏബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മുക്കുഴിയില്‍ പഞ്ചായത്ത് വക സ്ഥലത്തിന് പട്ടയം നല്‍കാനും കരികുളം പട്ടികവര്‍ഗ കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനും നടപടി സ്വീകരിക്കും. 1977 ജനുവരി ഒന്നിനു മുന്‍പ് വനഭൂമി കൈവശപ്പെടുത്തിയ കിസുമം അരയാഞ്ഞിലിമണ്‍, മടന്തമണ്‍, പെരുമ്പെട്ടി എന്നിവിടങ്ങളിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി നേടുന്നതിന് നടപടി സ്വീകരിക്കും. തഹസില്‍ദാര്‍ പി.ടി ഏബ്രഹാം, വില്ലേജ് ഓഫീസര്‍മാര്‍, സര്‍വെയര്‍, റവന്യു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *