കൊയിലാണ്ടി: ബി.ജെ.പി. പ്രവര്‍ത്തകന്‍ ചേലിയ നെച്ചിക്കാട്ട്കണ്ടി ശ്രീജിത്തിന്റെ ബൈക്ക് കത്തിച്ചു. വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് റോഡിലേക്ക് കൊണ്ടുപോയാണ് കത്തിച്ചത്. വീടിന് സമീപം റീത്ത് വെക്കുകയും ചെയ്തു. കൊയിലാണ്ടി പോലീസ്, വിരലടയാളവിദ്ഗ്ധര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഇതിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു. ഈ പ്രദേശത്ത് ബി.ജെ.പി.യുടെ കൊടി നശിപ്പിക്കുകയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി നേതാക്കള്‍ കുറ്റപ്പെടുത്തി. പോലീസ് അക്രമികളെ അറസ്റ്റ്‌ചെയ്ത് സമാധാനം ഉറപ്പുവരുത്തണമെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നേതാക്കളായ വി. സത്യന്‍, വി.കെ. ഉണ്ണികൃഷ്ണന്‍, ഗീതേഷ്‌കുമാര്‍, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ്.ഐ. സി.കെ. ശശിധരനും, എസ്.ഐ. പി.പി. രാജനും കേസന്വേഷിക്കുന്നു.
