പുതിയ മദ്യനയം ജൂണ്‍ 30ന്

കൊച്ചി : ജൂണ്‍ 30ന് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബാറുകള്‍ പൂട്ടിയതോടെ ടൂറിസം രംഗത്ത് വന്‍ വരുമാന ഇടിവുണ്ടായെന്ന് ടൂറിസം വകുപ്പ് കണക്കുകള്‍ ഉദ്ദരിച്ച് എക്‌സൈസ് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുള്ള മദ്യനയമാവും ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുക. ബാറുകള്‍ പൂട്ടിയത് ടൂറിസം മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ നിന്നുളള വരുമാനത്തിന് കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *