ഭാര്യയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച ശേഷം സ്വന്തം ശരീരത്തിലും തീ കൊളുത്തി

റാന്നി: റാന്നിയില്‍ ദമ്പതികള്‍ നടുറോഡില്‍ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. തെക്കേപ്പുറം മൂന്നു സെന്റ് കോളനി ഉഴത്തില്‍ വടക്കേതില്‍ മോഹനന്‍ (49), ഓമന (45) എന്നിവര്‍ക്കാണു പൊള്ളലേറ്റത്.

മോഹനന്‍ ഓമനയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച ശേഷം സ്വന്തം ശരീരത്തിലും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് തീ കെടുത്തി.

റാന്നി മന്ദിരം തെക്കേപ്പുറം റോഡിലാണ് സംഭവം. ചികിത്സയ്ക്കായി ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *