ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കം

കോഴിക്കോട്: കന്നുകാലി വിഷയം ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ മതേതര കക്ഷികളുടെ ഐക്യം ഉയരണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.

വിഷയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണത്തിലൂടെ മറികടക്കാം. കോടതി വിധിക്കല്ല ജനങ്ങള്‍ക്കാണ് ജനാധിപത്യത്തില്‍ പരമാധികാരമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദേശീയ തലത്തില്‍ രൂപപ്പെടുത്തുന്ന മതേതര മുന്നണിയില്‍ സിപിഎമ്മുമായി സഹകരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കോണ്‍ഗ്രസ് പുലര്‍ത്തുന്ന സമീപനം നോക്കിയാകും മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *