ബാര്‍ പ്രശ്‌നം കെ.സി.ബി.സി സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം : ദേശീയപാതയില്‍ ബാറുകള്‍ അനുവദിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും. ചേര്‍ത്തല തിരുവനന്തപുരം, കുറ്റിപ്പുറം വളപട്ടണം റോഡ് ദേശീയപാതയല്ലെന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാറുകള്‍ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ ഇത്തരമൊരു വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. എന്നാല്‍ ദേശീയപാതാ അതോറിറ്റിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയോ അഭിപ്രായം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നാണ് കെ.സി.ബി.സിയുടെ ആക്ഷേപം.
വിജ്ഞാപനം ഇറക്കിയിട്ടില്ലെന്ന കാര്യം കെ.സി.ബി.സി സുപ്രീംകോടതിയെ ധരിപ്പിക്കും. അടുത്ത വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ നിയമസഭാ മാര്‍ച്ച് നടത്തുമെന്നും കെ.സി.ബി.സി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *