തര്‍ക്കം പരിശോധിക്കാന്‍ അമിക്കസ് ക്യൂറി

പത്തനംതിട്ട : ശബരിമല കാനനപാതയില്‍ ബാരിക്കേഡുകളും കൈവരികളും സ്ഥാപിക്കുന്നതു വനംവകുപ്പ് തടഞ്ഞതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി മൂന്നാഴ് ചയ് ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

കാനനപാതയില്‍ ഭക്തജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയാണ് കൈവരികളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുള്ളത്. പ്രായമേറിയ തീര്‍ത്ഥാടകര്‍ക്ക് ഇതേറെ ഉപകാരപ്രദമാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ബാരിക്കേഡുകളും കൈവരികളും വനത്തിലെ ആനകളടക്കമുള്ള മൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതു തടഞ്ഞതെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ വനംവകുപ്പ് അറിയിച്ചു. തുടര്‍ന്നാണ് വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *