തിരുവനന്തപുരം: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ തറക്കല്ലിടും. രാവിലെ 7 മണിക്കാണ് തറക്കല്ലിടല്‍ ചടങ്ങ്. നിലവിലെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടവും നിര്‍മിക്കുക.
രാജാജി നഗര്‍ കോളനിയിലെ 96 ആം നമ്ബര്‍ ബൂത്ത് കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ രാവിലെ 10 മണിമുതല്‍ 11 മണിവരെ ഹോട്ടല്‍ ഹൈസിന്തില്‍ ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തും.
1 മണിക്ക് മാധ്യമ സ്ഥാപന തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തുന്ന അമിത് ഷാ വൈകിട്ട് 6 ന് ഡല്‍ഹിയിലേക്കു പോകും.
