മുംബൈ : മലേഷ്യന്‍ ബജറ്റ് എയര്‍ലൈന്‍സ് ഗ്രൂപ്പ് കമ്പനിയായ എയര്‍ ഏഷ്യ തങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചു. ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാനുള്ള കുറഞ്ഞ നിരക്ക് 1099 രൂപയും പുറത്ത് 2999 രൂപയുമാക്കി.
ഇതിന്റെ ഭാഗമായി ബംഗളൂരു, ദില്ലി, ഹൈദരാബാദ്, കൊച്ചി, ഗോവ, ശ്രീനഗര്‍, റാഞ്ചി, കൊല്‍ക്കത്ത തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്ക് എയര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ 1,099 രൂപ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
കുറഞ്ഞ നിരക്കിലേക്കുള്ള യാത്ര മുന്‍ക്കൂട്ടി ബുക്ക് ചെയ്യാനും, 2018 ജനവരി 15 നും 2018 ആഗസ്ത് 28 നും ഇടയിലുള്ള ടിക്കറ്റ് ബുക്കിനുമുള്ള സൗകര്യം ജൂണ്‍ 4 മുതല്‍ ജൂണ്‍ 11 വരെയുണ്ടാകുമെന്നും എയര്‍ ഏഷ്യ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമര്‍ അബ്രോള്‍ പറഞ്ഞു.
അടുത്ത വര്‍ഷത്തെ യാത്ര പരിപാടികള്‍ നേരത്തെ ബുക്ക് ചെയ്യാന്‍ പറ്റിയ അവസരം കൂടിയാണിതെന്നും ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
