കൊയിലാണ്ടി: സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ മകനും പ്രമുഖ ഹുക്ക വ്യവസായിയുമായിരുന്ന കൊയിലാണ്ടി ഹിലാല്‍ മന്‍സില്‍ ഹാഫിള് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങള്‍ (86) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം അസറിന് ശേഷം വലിയകത്ത് പള്ളിയില്‍.
ഭാര്യ: പരേതയായ ശരീഫ നഫീസ ബീവി. മക്കള്‍: സയ്യിദ് അലി ബാഫഖി, സയ്യിദ് ത്വാഹ ബാഫഖി (ഇന്‍ഫോടെക്), ശരീഫ സഫിയാ ബീവി, ശരീഫ മൈമൂന ബീവി, മരുമക്കള്‍ ഹബീബ് മശ്ഹൂര്‍, അഷറഫ് ഐദീഥ്, ശരീഫ റാഉബി, അനൂക്ഷി.
സഹോദരങ്ങള്‍: ഹൗഫിള് ഹുസൈന്‍ ബാഫഖി തങ്ങള്‍, സൈനുല്‍ ആബിദീന്‍ ബാഫഖി, അബൂബക്കര്‍ ബാഫഖി, അബ്ദുല്ല ബാഫഖി, ഇബ്രാഹിം ബാഫഖി, അലി ബാഫഖി, ഹസന്‍ ബാഫഖി, അഹ്മദ് ബാഫഖി, ഹംസ ബാഫഖി, ഉമര്‍ ബാഫഖി, ശരീഫ ഉമ്മുകുല്‍സു ബീവി, ശരീഫ മറിയം ബീവി, ശരീഫ ഖദീജ ബീവി, ശരീഫ നഫീസ ബീവി, പരേതരായ ഹാമിദ് ബാഫഖി, മുഹമ്മദ് ബാഫഖി, ഉസ്മാന്‍ ബാഫഖി, ശരീഫ സൈനബ ബീവി (ഉമര്‍ ബാഫഖി തങ്ങളുടെ ഭാര്യ ), ശരീഫ ഫാത്തിമ ബീവി (മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ ), ശരീഫ റുഖിയ ബീവി.
