അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ലെന്ന് കെ.എം. മാണി

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ലെന്നു കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം. മാണി.

അമിത് ഷാ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നില്ല. ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന് എവിടെ പോവാനും ആരുമായും ചര്‍ച്ച നടത്താനും സ്വാതന്ത്രമുണ്ടെന്നും മാണി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *