വികസന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി

മലപ്പുറം:   സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി.  പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ചിത്രികരിക്കുന്ന സീഡിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് മുതലുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിന പുറമെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന മറ്റൊരു ഡോക്യുമന്ററിയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

നാലു ദിവസം ജില്ലയില്‍ പര്യടനം നടത്തുന്നതിനാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്. 20 മിനുട്ട് വീതമുള്ള ഡോക്യുമന്ററികള്‍ വിഡിയോ വാള്‍ സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പ്രധാന കവലകളില്‍ വൈകിട്ട് മൂന്ന് മണിമുതലാണ് പ്രദര്‍ശനം നടക്കുക.

 
താനൂരില്‍ തുടക്കമിട്ട പ്രദര്‍ശനം ദേവധാര്‍ സ്‌കൂള്‍ പരിസരത്ത് എം.എല്‍.എ. വി.അബ്ദുറഹിമാന്‍ ഫഌഗ് ഓഫ് ചെയ്തു. താളാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അബ്ദുറസാഖ്,ദേവദാര്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ പി.പരമേശ്വരന്‍,ഹെഡ് മിസ്ട്രസ് കെ. ദാക്ഷായണി.വി.സൈനുദ്ദീന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *