ഇടതുപക്ഷ വിരോധംമൂലം മാധ്യമങ്ങള്‍ സര്‍ക്കാര്‍ മേന്‍മകള്‍ കണ്ടില്ലെന്നു നടിച്ചു: രഞ്ജിത്ത്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുമുന്നണി സര്‍ക്കാര്‍ അടുത്ത നാലുവര്‍ഷത്തിനപ്പുറത്തേക്ക് നീളണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് സംവിധായകന്‍ രഞ്ജിത്ത്. എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് ലക്ഷോപലക്ഷം മലയാളികള്‍ക്കൊപ്പം താനും ആഗ്രഹിച്ചിരുന്നു. ഭരണസംവിധാനം ഒരു ഈജിയന്‍ തൊഴുത്താണ്്. അത് വൃത്തിയാക്കുക എളുപ്പമല്ല. അതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംഘം അടുത്ത നാലുവര്‍ഷംകൊണ്ട് നാടിന്റെ മുഖഛായ മാറ്റും. സര്‍ക്കാര്‍ ഒരുവര്‍ഷത്തിനകം പല നല്ലകാര്യങ്ങളും ചെയ്തു. കടുത്ത ഇടതുപക്ഷ വിരോധംമൂലം മാധ്യമങ്ങള്‍ പലതും കണ്ടില്ലെന്നു നടിച്ചു. അതൊന്നും കാര്യമാക്കാതെ വ്യക്തമായ ഉള്‍ക്കാഴ്്ചയോടെയും ദര്‍ശനത്തോടെയും സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *