ഖത്തര്‍ പ്രശ്‌നം : കേന്ദ്ര സര്‍ക്കാര്‍ നിലപാട് യുക്തിപരം പി കെ കുഞ്ഞാലികുട്ടി

കോഴിക്കോട്;  ഖത്തറുമായി ബന്ധപ്പെട്ട ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന ഇന്ത്യാ ഗവണ്‍മന്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.  ഖത്തറുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്നും വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡറുമായും മലയാളി സംഘടനാ നേതാക്കളുമായും ഇന്ത്യാ ഗവണ്മെന്റുമായും ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ ചേരി തിരിഞ്ഞ് നടത്തുന്ന പ്രചരണങ്ങളും അഭ്യുഹങ്ങളും പ്രവാസികളേയും അവരുടെ ബന്ധുക്കളെയും കൂടുതല്‍ പരിഭ്രാന്തരാക്കാന്‍ മാത്രമേ വഴിയൊരുക്കൂ. ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *