തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍. കാളപിതാവിനും ഗോമാതാവിനുമായി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് വി.എസ്. കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി നടപ്പാക്കുന്നത് വര്‍ഗ്ഗീയ അജണ്ടയാണെന്നും വിപണിയില്‍ വര്‍ഗ്ഗീയത കലര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വി.എസ് സഭയില്‍ പറഞ്ഞു.
ഈ പോക്കു പോയാല്‍ ബി.ജെ.പിയുടെ കാര്യം പോക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇതൊന്നും അറിയുന്നില്ലെങ്കില്‍ ഇടയ്ക്ക് ഇന്ത്യയില്‍ വരുമ്പോള്‍ എങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ‘സ്വയമ്പന്‍’ ബീഫ് കഴിച്ചു നടക്കുകയാണ് പ്രധാനമന്ത്രിയെന്നും വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
