മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം കുട്ടിയുടെ കൈവിരലുകള്‍ അറുത്തുമാറ്റി

മിഡ്‌നാപ്പുര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിക്ക് ക്രൂരമര്‍ദ്ദനം. മുസ്ലീം കുട്ടിയെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും നാല് വിരലുകള്‍ അറുത്തെടുക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരിലാണ് സംഭവം.

പീപ്പിള്‍ബെറ പഞ്ചായത്തിലെ ഗ്രാമപ്രദേശത്തുള്ള ബാലനെതിരെയാണ് ഈ ക്രൂരത. എസ്‌കെ റഫീക് എന്നയാളുടെ 11 വയസ്സുള്ള മകന്‍ എസ്‌കെ ഇസ്മായിലിനു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിനു ശേഷം കുട്ടിയെ കാണാതായി. ജൂണ്‍ മൂന്നിനാണ് ബാലനെ കാണാതായത്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവായ ജയന്ത മൈതി എന്നയാളാണ് ആക്രമണത്തിന് മുന്‍കൈ എടുത്തത്.

കാക്കാജിയ മൈതാന്‍ മൈതി ടൗണില്‍ നിന്നാണ് ഗൗരംഗ്പൂര്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ക്ലബ് അംഗങ്ങളായ അവിജിത്, ചിക്കു, സനു എന്നിവരും മറ്റുള്ളവരുമാണ് ഇസ്മയിലിനെ പിന്തുടര്‍ന്ന് പിടിച്ച് ആക്രമിച്ചത്. ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ക്രൂര മര്‍ദ്ദനം. വിരലുകള്‍ അറുത്തു കൊണ്ടിരിക്കേ കുതറി ഓടിയ ബാലനെ പിന്തുടര്‍ന്ന് പിടിക്കുകയും വീണ്ടും ആക്രമണത്തിനിരയാക്കുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *