തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് യോഗത്തിന്റെ അനുമതി. നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കാനാണ് എല്‍.ഡി.എഫ് തീരുമാനമെന്നാണ് സൂചന.
ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും.
ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. കള്ളുവില്പ്പന വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവില്പ്പന മദ്യാഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും.
മദ്യനയം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട് ഉണ്ടാകുമെന്നാണ് സൂചന.
സര്‍ക്കാരിന്റെ കൂറ് മദ്യലോബിയോടാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് പ്രതികരിച്ചു. എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയമായ മദ്യവര്‍ജനം എങ്ങനെ നടപ്പിലാക്കും? അതിന് ബാറുകള്‍ തുറക്കാതിരിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
യാതൊരു പഠനവും നടത്താതെയാണ് ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതെന്ന് ഫാ. പോള്‍ തേലക്കാട് പ്രതികരിച്ചു. ജനന്മ ലക്ഷ്യമാക്കിയുള്ള തീരുമാനമല്ല ഇതെന്നും അദ്ദേഹം ആരോപിച്ചു
