അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അലങ്കാര മത്സ്യത്തിന്റെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും മത്സ്യങ്ങളുടെ പ്രദര്‍ശം പാടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ് ഉള്‍പ്പെടെ മീനുകളുടെ രണ്ടാം പട്ടികയില്‍ പെടുന്ന 158 മത്സ്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം മീനുകളെ പിടിക്കാനോ, ചില്ലുഭരണികളില്‍ സൂക്ഷിക്കാനോ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കാനോ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *