മാനന്തവാടി : ഡിവൈഎഫ്ഐ മാനന്തവാടി ബ്ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു. ജില്ലാ ആശുപത്രിയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ കഴിഞ്ഞ ദിവസം നടന്ന എച്ച്എം സി യോഗത്തില്‍ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയം ഉന്നയിച്ച് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
ഡിവൈ എഫ്ഐ നടത്തിയ സമരത്തിന്റെ ഭാഗമായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട മാലിന്യ വിഷയങ്ങളില്‍ ഡിവൈഎഫ്ഐ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പരിഗണിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ആവശ്യത്തിന് കഌനിങ്ങ് സ്റ്റാഫ് ഇല്ലാത്തത് ജില്ലാ ആശുപത്രി പരിസരത്തെ മാലിന്യ കൂമ്പാരമാക്കുന്നില് പ്രധാന കാരണമാകുന്നുണ്ട്.
ആവശ്യത്തിന് കഌനിങ്ങ് സ്റ്റാഫിനെ വെക്കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാകാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ജില്ലാ ആശുപത്രി പരിസരം ശുചീകരിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചത്. ഒ ആര് കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് അജിത്ത് വര്‍ഗീസ് അധ്യക്ഷനായി. നഗരസഭ ചെയര്മാന് വി ആര് പ്രവീജ്, ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി കെ എം ഫ്രാന്‍സിസ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.
