കോഴിക്കോട്: സിറ്റി പൊലീസ് കമീഷണറായി കാളിരാജ് മഹേഷ് കുമാറിെന നിയമിച്ചു. നിലവിലെ കമീഷണര്‍ ജെ. ജയനാഥിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് മാറ്റിയത്. തിരുവനന്തപുരത്ത് റെയില്‍വേ എസ്.പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു കാളിരാജ് മഹേഷ്കുമാര്‍.
നേരത്തേ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം ജമ്മുഫകശ്മീര്‍ കാഡര്‍ ഐ.പി.എസ് ഓഫിസറാണ്. ഇന്റര്‍ കാഡര്‍ ട്രാന്‍സ്ഫര്‍ വഴിയാണ് കേരളത്തിലെത്തിയത്.
