പൂവാലന്‍മാരെ തേടിയിറങ്ങിയ പൊലീസ് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; എസ്‌ഐയ്‌ക്കെതിരെ നടപടി

കായംകുളം: കായംകുളത്ത് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി. എസ്‌ഐ കെ.മഞ്ജുദാസിനെ എആര്‍ ക്യാംപിലേയ്ക്കു മാറ്റി. പൂവാലന്‍മാരെ തേടിയിറങ്ങിയ പൊലീസ് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിയെ വളഞ്ഞിട്ടടിക്കുകയായിരുന്നു.

വീട്ടുകാരും നാട്ടുകാരുമെത്തി തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ ഭീഷണിപ്പെടുത്തി.ദേഹമാസകലം പരുക്കുകളോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിയെ ഓഫിസിലെത്തി തടഞ്ഞുവച്ചു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ഡിവൈഎസ്പി ഉറപ്പുനല്‍കി.

കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ എസ്പി കായംകുളം ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *