സാമ്പത്തിക സാക്ഷരത ഉറപ്പാക്കണം ലീഡ് ബാങ്ക് മാനേജര്‍

വയനാട്• ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുതെന്ന് ലീഡ് ബാങ്ക് മാനേജര്‍ എം.ഡി.ശ്യാമള പറഞ്ഞു. അക്കൗണ്ട് നമ്പര്‍, എടിഎം നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ആര്‍ക്കും നല്‍കരുത്. സാമ്പത്തിക സാക്ഷരതാ വാരത്തോട് അനുബന്ധിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോണിന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൃത്യമായ ഇടവേളകളില്‍ ബാങ്കില്‍ ചെന്ന് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ച് അവ കൃത്യമാണെന്ന് ഉറപ്പാക്കണം. സാമ്പത്തിക സാക്ഷരത ഉറപ്പാക്കിയാല്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാമെന്നും എം.ഡി.ശ്യാമള പറഞ്ഞു.

തത്സമയ ഫോണിന്‍ പരിപാടിയില്‍ സാമ്പത്തിക സാക്ഷരതാ വാരത്തോട് അനുബന്ധിച്ചുളള റേഡിയോ പരിപാടികള്‍ ലീഡ് ബാങ്ക് മാനേജര്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട തത്സമയ ക്വിസ് പരിപാടി ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ 5.15 വരെ ഉണ്ടാകും. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും വാരാചരണത്തിന്റെ ഭാഗമായി റേഡിയോ മാറ്റൊലി പ്രക്ഷേപണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *