പകര്‍ച്ചപ്പനി: ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യം നിയന്ത്രിക്കാന്‍ അിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണുന്നത്. ശനിയാഴ്ച മാത്രം പനിബാധിച്ച് 10 പേരാണ് കേരളത്തില്‍ മരണപ്പെട്ടത്.

ആരോഗ്യ വകുപ്പ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് ചെന്നിത്തല പറഞ്ഞു.പനി തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. വാര്‍ഡ് തലംമുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാല്‍ മാത്രമേ പനി തടയാനാകൂ എന്നും ചെന്നിത്തല പറഞ്ഞു. പനി ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മുഖ്യമന്ത്രിയോട് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *