മുസ്ലീംങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളേയും ഇല്ലാതാക്കണം…ഹിന്ദുക്കള്‍ ആയുധമെടുക്കാന്‍ ആഹ്വാനം…!!

തിരുവനന്തപുരം: ആര്‍എസ്എസ് പ്രഭാഷകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിദ്വേഷ പ്രസംഗം വിവാദത്തില്‍. പൊതുവേ മുസ്ലീംങ്ങള്‍ക്കെതിരെയാണ് സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്താറുള്ളതെങ്കില്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ്. ക്രിസ്തുമതം വ്യാപിക്കുന്നത് തടയാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നാണ് ഗോപാലകൃഷ്ണന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തത് പോലെ ഹിന്ദുക്കളും ആയുധമെടുക്കണമത്രേ.

താന്‍ സമാധാനം പുനസ്ഥാപിക്കാനല്ല വന്നതെന്ന് യേശു ക്രിസ്തു പറഞ്ഞതായും ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയിലെ ഹിന്ദുക്കളെ മതംമാററാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ 69,000 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുക്കിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. രാജ്യത്തെ രണ്ടര ലക്ഷത്തോളം വരുന്ന അച്ചന്‍മാരും കന്യാസ്ത്രീകളും മതംമാറ്റത്തിന് കൂട്ട് നില്‍ക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *