സ്‌കൂള്‍ ലൈബ്രറികള്‍ കൂടുതല്‍ ചലനാത്മകമാവണം

മലപ്പുറം:   വിദ്യാര്‍ത്ഥികളില്‍ വായനയുടെ സാധ്യതകള്‍ എത്തിക്കാന്‍ സ്‌കൂള്‍ ലൈബ്രറികള്‍ കൂടുതല്‍ ചലനാത്മകമാവണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. ഇതിനായി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. ഐക്യത്തിന്റെയും സൗഹ്യദത്തിന്റെയും പൊതു ഇടങ്ങളായ ലൈബ്രറികളുടെ ശക്തിയും പ്രതാപവും തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയണം.

 
ജില്ലാതല വായനാദിനത്തിന്റെയും വായന പക്ഷാചരണത്തിന്റയും ജില്ലാ തല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചടങ്ങില്‍ അധ്യാപകര്‍ തയ്യാറാക്കിയ യാത്രയുടെ കയ്യൊപ്പ് എന്ന പുസ്തകം എം.എല്‍.എ പ്രകാശനം ചെയ്തു.

 

 
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വായന ദിന പ്രതിജ്ഞയും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍  പി.എം. ഉണ്ണിക്യഷ്ണന്‍ ആദരിച്ചു. മണമ്പൂര്‍ രാജന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂളില്‍ മികച്ച വായനക്കാരിയായി തെരഞ്ഞെടുത്ത ആരിഫക്ക് അദ്ദേഹം ഉപഹാരം സമര്‍പ്പിച്ചു.

 
കോട്ടപ്പടി ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുള്ള, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി, എന്‍. പ്രമോദ് ദാസ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ. ബാലചന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍ പി, ഹെഡ് മാസ്റ്റര്‍   മുഹമ്മദ് മന്‍സൂര്‍ പോക്കാട്ട,് സാക്ഷരതാ മിഷന്‍  അസി. കോഡിനേറ്റര്‍,   പി.വി. ശാസ്ത പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *