ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തി കാട്ടുപോത്ത്

വയനാട് : തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍കുളത്തു ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. യവനാര്‍കുളം ആയുര്‍വ്വേദ ഡിസ്‌പെന്‍സറിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ കാട്ടുപോത്തിനെ പ്രദേശവാസികള്‍ കണ്ടത്.

ഞായറഴ്ച രാത്രി തലപ്പുഴ ഇടിക്കര ഭാഗത്ത് കണ്ട ഈ കാട്ടുപോത്തിനെ നാട്ടുകാര്‍ തുരത്തിയിരുന്നു. ആ കാട്ടുപോത്താണ് ഇപ്പോള്‍ യവനാര്‍കുളത്ത് നട്ടുകാരില്‍ ഭീതി വിതയ്ച്ചു വീണ്ടും ഇറങ്ങിയത്. വനമേഖലയില്‍ നിന്നും കിലേ മീറ്റര്‍ ദൂരത്താണ് കാട്ടുപോത്ത് എത്തിയിരിക്കുന്നത്. ഇത് കൂട്ടം തെറ്റി എത്തിയതണന്ന് വനം വകുപ്പ് ജീവനക്കാര്‍ പറയുന്നത്.

തലപ്പുഴ ്യു പോലിസിന്റെയും തലപ്പുഴ, മക്കിയാട്, വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി . നൂറ്കണക്കിന് അളുകള്‍ കാട്ടുപോത്തിനെ കാണുന്നതിനായി എത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *