പനി പ്രതിരോധത്തിന് വിപുലമായ ശുചീകരണപ്രവര്‍ത്തനം

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചപ്പനിയുടെ പ്രതിരോധത്തിനായി വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍.

പനി പടരുന്നത് തടയാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 23ന് സര്‍വ്വക്ഷിയോഗം വിളിച്ചുച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

27മുതല്‍ സംസ്ഥാന വ്യാപകമായി ത്രിദിന ശുചീകരണ യജ്ഞം നടത്തും, രാഷ്ട്രീയ പാര്‍ട്ടികളടക്കം എല്ലാവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *