വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ വക ഒരു ലക്ഷം രൂപയും ടാബ്ലറ്റും

ലഖ്‌നൗ: പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക ഒരു ലക്ഷം രൂപയും ടാബ്ലറ്റ് കമ്ബ്യൂട്ടറും.

വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.

യു.പി. സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ്, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. എന്നിവയുടെ കീഴില്‍ 10, 12 ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ 147 വിദ്യാര്‍ഥികള്‍ക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *