പത്തനംതിട്ട: ഗണേഷ് കുമാര്‍ എംഎല്‍എയുടെയും ഐപിഎസ് ഓഫീസറുടെയും പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി നൂറിലധികം സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയില്‍. ഫേസ്ബുക്ക് വഴിയും വാട്സ് ആപ്പ് വഴിയും 150 ഓളം സ്ത്രീകളെ ഇവര്‍ വലയിലാക്കിയെന്നാണ് സൂചന.
പത്തനംതിട്ട മലയാലപ്പുഴ ചീങ്കല്‍ത്തടം മൈലപ്ര എബനേസര്‍ ഹോമിലെ പ്രിന്‍സ് ജോണാണ് പ്രധാന പ്രതി. ഇയാളും സഹായികളായ മൈലപ്ര മുണ്ടുകോട്ടയ്ക്കല്‍ വലിയ കാലായില്‍ ജിബിന്‍ ജോര്‍ജ്, മണ്ണാര്‍കുളഞ്ഞി പാലമൂട്ടില്‍ മോനച്ചന് എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ കട്ടപ്പന സ്വദേശിനിയുടെ സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
