സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണ ശ്രമം.ഹറം പളളി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.ചാവേറിനെ സുരക്ഷാ സേന വളഞ്ഞതോടെ സ്വയം പൊട്ടിത്തെറിച്ചു.
വന്‍ പൊലീസ് സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.രാത്രി വൈകിയായിരുന്നു സംഭവം.മക്കയില്‍ ഭീകരരുടെ രണ്ടു സംഘത്തേയും ജിദ്ദയില്‍ ഒരു സംഘത്തേയും പിടികൂടി.
സുരക്ഷാ സേനയിലെ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്.മക്കയ.ിലെ അല്‍ എസില മേഖലയില്‍ പിടിയിലായ ഭീകരനില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഭീകരാക്രമണം പൊളിക്കാന്‍ സഹായകരമായത്.
ഭീകരരുടെ മൊ!ഴിയെ തുടര്‍ന്നുളള പരിശോധനയ്ക്കിടെ മക്കയിലെ തന്നെ അജ്യാദ് അല്‍ മസാഫിയില്‍ ഭീകരന്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന വളയുകയായിരുന്നു.ഭീകരന്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തു.തുടര്‍ന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
