മെഡിക്കല്‍ കോളേജ് കോഴ ; വിജിലന്‍സ് അന്വേഷണം ഇന്ന്

തിരുവനന്തപുരം: വര്‍ക്കലയിലെ മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ഇന്ന് തുടങ്ങുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

കോഴ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് മേധാവിയുടെ ചുമതലയുള്ള ബെഹ്‌റ ഉത്തരവിട്ടിരുന്നു. വിജിലന്‍സ് എസ്.പി ജയകുമാറിനാണ് അന്വേഷണച്ചുമതല.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുകാര്‍ണോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *