ആലപ്പുഴ: ആലപ്പുഴയില്‍ റോഡുപണിക്ക് നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളി സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്.
നോക്കുകൂലി അളിഞ്ഞ സംസ്കാരമാണ്. ഇനിയും നോക്കുകൂലി ചോദിച്ചാല്‍ പൊതുമരാമത്ത് പണികള്‍ നിര്‍ത്തിവെക്കും. നോക്കുകൂലിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്യായം ചോദിക്കുന്ന യൂണിറ്റുകള്‍ എഐടിയുസി യൂണിറ്റ് പിരിച്ചുവിടാന്‍ സംഘടന തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
