അഴിമതിയില്‍ കുമ്മനത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് മുരളീധരന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പങ്കുണ്ടെന്നും ഇക്കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ട്വരണമെന്നും ആവശ്യം. വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ.മുരളീധരനാണ് ആ ആവശ്യവുമായി രംഗത്തെത്തിയത്.

ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ്.അതിനാല്‍ തന്നെ ഇക്കാര്യം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. കേന്ദ്രസര്‍ക്കാര്‍ സ്വാധീനമുള്ള സി.ബി.ഐ അന്വേഷിക്കുന്നത് കേസിനെ വഴിതെറ്റിക്കും. ഇപ്പോഴത്തെ ആരോപണം കേരളത്തിലെ ബി.ജെ.പിയുടെ രാഷ്ട്രീയ അന്ത്യം കുറിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *