കോഴിക്കോട് :സമൂഹത്തിന്റെ പല മേഖലകളിലും തഴയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അധ്യാപകരായി നിയമിക്കാന്‍ ഒരുങ്ങുകയാണ് കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍. മതിയായ യോഗ്യതയുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംഘടനയില്‍ അംഗങ്ങളായ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കും.
ഇതൊടൊപ്പം അധ്യാപികമാര്‍ക്ക് ആര്‍ത്തവ സമയത്ത് ശമ്പളത്തോടെ ഒരു ദിവസം അവധി നല്‍കുകയും ചെയ്യും. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചാം ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് ഐഐടി ഫൗണ്ടേഷന്‍ ക്ലാസുകള്‍ നല്‍കാനും തീരുമാനമായി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 100 സ്‌ക്കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക.
