കൊച്ചി: വാട്സ് ആപ് വഴി മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന് മിഥുന് സിദ്ധാര്ഥിനെതിരെയാണ് നടപടി.
ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അവഹേളിക്കുന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ടി ആര് രാജേഷ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ് ആണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് അധിക്ഷേപം ചൊരിഞ്ഞ് പോസ്റ്റിട്ടത്.
