തിരുവനന്തപുരം: ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി.
മറിച്ചുള്ള ആരോപണങ്ങള്‍ അവാസ്ഥവവും അടിസ്ഥാന രഹിതവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി.
പശുവിനെ കൊന്നാല്‍ കൊലപാതകം നടത്തുന്ന അവസ്ഥ കേരളത്തിലില്ല, സംസ്ഥാനത്തിന് എതിരായ പ്രചരണം രാഷ്ട്രീയ ലക്ഷ്യമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കെ. മുരളീധരന് എംഎല്‍എ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
